തിരുവനന്തപുരം : എതിര് സ്ഥാനാര്‍ത്ഥി ആരായാലും ഒട്ടും പേടിയില്ലെന്ന് ശശി തരൂര്‍. വോട്ടുകിട്ടുന്നത് വ്യക്തികള്‍ക്കല്ല, അവരുടെ നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണെന്നും തരൂര്‍ പറഞ്ഞു.
ആദ്യം കേട്ടത് നരേന്ദ്രമോഡി തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തുമെന്നാണ്. എന്നാല്‍, ആരു വന്നാലും താന്‍ ഉയര്‍ത്തിക്കാട്ടുന്നത് സ്വന്തം പ്രവര്‍ത്തനമാണെന്നും തരൂര്‍ പറഞ്ഞു. ബി.ജെ.പി അഞ്ച് വര്‍ഷമായി കേന്ദ്രത്തില്‍ ഭരിക്കുന്നു. സിപിഎം കേരളത്തില്‍ മൂന്ന് വര്‍ഷമായി ഭരണത്തിലുണ്ട്. ഞാന്‍ ചൂണ്ടക്കാട്ടുന്നത് 10 വര്‍ഷമായി മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളാണെന്നും തരൂര്‍ വ്യക്തമാക്കി.
അറിഞ്ഞിടത്തോളം നല്ല മനുഷ്യനാണ് കുമ്മനം രാജശേഖരന്. മുന്‍ ഗവര്‍ണറും മുന്‍ മന്ത്രിയുമാണ് എതിര് സ്ഥാനാര്‍ത്ഥികള്‍. അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ പരാമര്‍ശിക്കാന്‍ താനില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.