ദുബായ്: ദുബായി രാജകുടുംബത്തെ വഞ്ചിച്ച ഇന്ത്യന്‍ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാപാര പങ്കാളിത്തത്തിന്റെപേരിലായിരുന്നു വഞ്ചന. അറസ്റ്റിലായ പുരോഹിതന് ജാമ്യം ലഭിച്ചു. മഹാരാഷ്ട്ര നാസിക്കിലെ ഒരു ക്ഷേത്രത്തിലെ പുരോഹിതനാണ് ദുബായില്‍ പിടിയിലായത്. മാര്‍ച്ച് ഏഴിന് ദുബായ് വിമാനത്താവളത്തില്‍നിന്ന് യാത്രതിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ദുബായ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റുചെയ്തത്. സ്റ്റേഷനിലെത്തിച്ച പുരോഹിതനെ പിന്നീട് ഉപാധികളോടെ ജാമ്യത്തില്‍ വിടുകയായിരുന്നു. ദുബായിലെ രാജകുടുംബാംഗത്തിന്റെ പേര് ദുരുപയോഗം ചെയ്ത് യു.എ.ഇ.യില്‍നിന്ന് പണം സമാഹരിച്ചു എന്നാണ് ഇയാളുടെ പേരിലുള്ള കേസ്.