തന്നെക്കാള്‍ പ്രാധാന്യം പാക് സീരിയലിന്; ഭര്‍ത്താവ് ഭാര്യയുടെ വിരല്‍ ഒടിച്ചു

പൂനെ : പാക് സീരിയലിന് തന്നെക്കാള്‍ പ്രാധാന്യം നല്‍കുന്നതില്‍ കലിപൂണ്ട ഭര്‍ത്താവ് ഭാര്യയുടെ വിരല്‍ ഒടിച്ചു. വ്യവസായിയായ ആസിഫ് സത്താര്‍ നയാബ് ആണ് തന്റെ ഭാര്യയെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ഇരുവരും തമ്മില്‍ സംഭവ ദിവസം രാവിലെയും കലഹം ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. രാവിലെ കടയില്‍ നിന്ന് പാല്‍ വാങ്ങി വരാന്‍ ആസിഫിന്റെ ഭാര്യ മകനോട് ആവശ്യപ്പെട്ടിരുന്നു. കുറച്ചു കഴിഞ്ഞ് പാല്‍പാക്കറ്റ് പൊട്ടിയ നിലയില്‍ തറയില്‍ കിടക്കുന്നതാണ് കണ്ടത്. ഈ സംഭവത്തില്‍ ഇവരുടെ വീട്ടില്‍ രാവിലെ തന്നെ കലഹം ഉണ്ടായിരുന്നു. വഴക്ക് മൂത്തതോടെ വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലെത്തിയ ആസിഫിനോട് ഭാര്യ സംസാരിച്ചില്ല.

പലതവണ സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും ഗൗനിക്കാതെ മൊബൈലില്‍ പാക് സീരിയലുകള്‍ കണ്ടുകൊണ്ടിരുന്നതോടെ ആസിഫ് പ്രകോപിതനാകുകയും ഭാര്യയുടെ വിരല്‍ ഒടിക്കുകയുമായിരുന്നു.