അല്‍പ്പസമയത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്യും.. ആകാംക്ഷയോടെ രാജ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അല്‍പ്പ സമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. 11.45 നും 12 നും ഇടയില്‍ എത്തുമെന്നാണ് അറിയിപ്പ്. ടെലിവിഷനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും റേഡിയോയിലൂടെയും ഇത് കാണുക എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. നോട്ട് നിരോധനം സംബന്ധിച്ച കാര്യവും പ്രധാനമന്ത്രി ഇത്തരത്തിയലാണ് പ്രഖ്യാപിച്ചത് എന്നതുകൊണ്ടു തന്നെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം.