തൊടുപുഴയില്‍ പിഞ്ചുകുഞ്ഞിന്റെ തലയോട്ടി തകര്‍ത്ത കോബ്ര അരുണ്‍ ബിടെകാരന്… ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും… ലെഫ്റ്റനന്റ് കേണലായ ചേട്ടന്, ഫാഷന്‍ ഡിസൈനറായ ആദ്യ ഭാര്യ, കൂട്ടുകാരനെ ബിയര്‍ കുപ്പിക്ക് അടിച്ചു കൊന്ന കേസില്‍ നിന്നൂരിയത് വക്കീലിന്റെ വാദ മികവുകൊണ്ട്, ഭര്‍ത്താവ് മരിച്ച് മൂന്ന് മാസം കഴിയും മുന്‍പ് അരുണിനൊപ്പം കൂടിയ കുട്ടികളുടെ അമ്മയും ബിടെക്കുകാരി
കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ തൊടുപുഴയില്‍ പിഞ്ചു കുഞ്ഞിന്റെ കാലിപൊക്കി നിലത്തടിച്ച് ശിക്ഷിച്ച മൂര്‍ഖന്‍ അരുണ്‍ എന്ന് അറിയപ്പെടുന്ന പ്രതി സിവില്‍ എഞ്ചിനീയറിങ് ബിരുദധാരി. തിരുവനന്തപുരത്ത് ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഭരായ ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയയാള്‍.. ചേട്ടന് ലെഫ്റ്റനന്റ് കേണലാണ്. അരുണ്‍ വിവാഹം കഴിച്ചത് ഫാഷന്‍ ഡിസൈനറായ യുവതിയെ. ഒടു കുട്ടിയായ ശേഷം ഈ ബന്ധം വേര്‍പെടുത്തി. പിതാവ സര്‍വീസിലിരിക്കെ മരിച്ചതിനാല്‍ ആശ്രിത നിയമനവും കിട്ടി. എന്നാല്‍, ജോലി ഉപേക്ഷിച്ചു. മദ്യവും മയക്കുമരുന്നുമായിരുന്നു ഇതിനെല്ലാം കാരണം
ജോലിക്ക് പോകുന്നതിന് പകരം ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടാക്കാനായിരുന്നു അരുണിന് താത്പര്യം. വിദ്യാര്‍ത്ഥി ജീവിവത്തില്‍ തന്നെ അരുണ്‍ ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുത്തിരുന്ന അരണ് തലസ്ഥാനത്തെ ഒട്ടുമിക്ക അധോലോക സംഘങ്ങളുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.
ഉടുമ്പന്നൂര്‍ സ്വദേശിയായ റിട്ട. അധ്യാപികയുടെ മകളാണ് കുട്ടിയുടെ അമ്മ. ബിടെക് ബിരുദധാരിയായ യുവതി സ്കൂളിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ എസ് എസ് എല്‍ സി പാസായ ആള് കൂടിയാണ്. അരുണ്‍ ആനന്ദും യുവതിയും ബി ടെക് ബിരുദധാരിയാണെങ്കിലും തൊഴില്‍ രഹിതരായിരുന്നു. ഇരുവര്‍ക്കും ജോലിക്കു പോകാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും നയിച്ചിരുന്നത് ആര്‍ഭാട ജീവിതമായിരുന്നു.
ഭര്‍ത്താവ് മരിച്ച് മൂന്നുമാസങ്ങള്‍ കഴിയുംമുമ്പേ യുവതി നന്ദന്‍കോട് സ്വദേശി അരുണുമായി ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി. തിരുവനന്തപുരം സ്വദേശിയായ ബിജുവായിരുന്നു ഭര്‍ത്താവ്. വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ ബിജു ഒരു വര്‍ഷം മുമ്പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതോടെയാണു ഭര്‍ത്താവിന്റെ പിതൃസഹോദരിയുടെ മകനായ അരുണ്‍ ആനന്ദുമായി യുവതി അടുപ്പത്തിലാകുന്നത്. അരുണും ആദ്യം വിവാഹിതനായ ആളാണ്. വിവാഹം കഴിച്ചത് ഫാഷന്‍ ഡിസൈനറെ ആണ്. കുട്ടിയായശേഷം ഈ ബന്ധം വേര്‍പെടുത്തി.
ഇരുവരും ഒരുമിച്ചു ജീവിക്കുകയായിരുന്നു എങ്കിലും നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കായി പോയ ശേഷം ഉടുമ്പന്നൂരിലെ വീട്ടിലേക്ക് യുവതി മടങ്ങിയില്ല. താന്‍ അരുണിനൊപ്പം ജീവിക്കാന്‍ പോകുകയാണെന്ന് വീട്ടുകാരെ അറിയിച്ചു. മാതാവ് എതിര്‍ത്തെങ്കിലും മക്കളെയും കൂട്ടി ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു. ഇതിനിടെ, മകളെ കാണാനില്ലന്ന് കാട്ടി കരിമണ്ണൂര്‍ സ്റ്റേഷനില്‍ മാതാവ് പരാതി നല്കി. ഇതോടെ, അരുണിനൊപ്പം യുവതി സ്റ്റേഷനിലെത്തി. നിലപാടു മാറ്റാത്തതിനാല്‍ ഇയാള്‍ക്കൊപ്പം പോകാന്‍ പോലീസ് അനുവദിച്ചു. പിതാവിന്റെ മരണത്തിനു തൊട്ടുപിന്നാലെ അമ്മ പ്രണയത്തില്‍ കുടുങ്ങിയതോടെയാണ് ഏഴുവയസ്സുകാരന് പീഡനം തുടങ്ങിയത്.