താലികെട്ടി സ്വന്തമാക്കാന്‍ കൊതിച്ച പെണ്ണ് വിവാഹ ദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് പ്രണന് വെടിഞ്ഞപ്പോള്‍ ആ ദുഖം താങ്ങാനാകാതെ വാവിട്ടു കരഞ്ഞ ബ്രിജേഷിന്റെ ചിത്രം മലയാളിയുടെ കണ്മുന്നില് ഇപ്പോഴുമുണ്ട്. കേരളത്തെ നടുക്കിയ ആ ദുരഭിമാനക്കൊലയുടെ ഒന്നാം വാര്‍ഷികത്തിലും സ്വന്തം പ്രണയത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ജീവിക്കുകയാണ് ബ്രിജേഷ് എന്ന യുവാവ്. താഴ്ന്ന ജാതിയില്‍ പെട്ടവനാണെന്ന് അറിഞ്ഞിട്ടും വീട്ടുകാരുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ബ്രിജേഷിനെ തന്നെ വിവാഹം കഴിക്കണമെന്ന തീരുമാനത്തില്‍ ആതിര ഉറച്ചു നിന്നതോടെയാണ് സ്വന്തം പിതാവ് തന്നെ മകളുടെ ഘാതകനായത്.
നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഒരു വര്‍ഷം തികയുന്ന ഇന്ന് ബ്രിജേഷ് കുറിച്ചു… ‘കുഞ്ഞാവേ, ഇന്നേയ്ക്ക് ഒരു വര്‍ഷമായി നീയെന്നെ വിട്ടു പോയിട്ട്.. മിസ് യു വാവേ…’
ആതിരയ്ക്ക് അച്ഛന്റെ കുത്തേറ്റു എന്ന് കേട്ടപ്പോള്‍ പരിക്ക് മാത്രമേ ഉള്ളൂ എന്നാണ് ബ്രിജേഷ് കരുതിയത്. ആശുപത്രിക്കിടക്കയില്‍ താലികെട്ടാനായിരുന്നു ആഗ്രഹം. അതുകൊണ്ടു തന്നെ ആശുപത്രിയിലേയ്ക്ക് ബ്രിജേഷ് ഓടിയെത്തിയത് താലിമാലയും സാരിയും എടുത്ത്. പക്ഷേ അവിടെ എത്തിയപ്പോള്‍ അറിഞ്ഞത് ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു. മോര്‍ച്ചറിയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് കരഞ്ഞു.
വിവാഹത്തിന്റെ തലേന്നാതായിരുന്നു ആതിരയെ അച്ഛന് കുത്തികൊലപ്പെടുത്തിയത്. സ്വന്തം ജാതിയില്‍ നിന്നല്ലാത്തെ ഒരാളെ മകള്‍ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് കൊലപാതകത്തിന് കാരണം. മദ്യലഹരിയിലാണ് മകളെ ആക്രമിച്ചതെന്നും രാജന് മലപ്പുറം ഡിവൈഎസ്പിക്കു നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു. പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജന് എതിര്‍ത്തിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനില്‍ പരിഹരിച്ചു. യുവാവുമായി ആതിരയുടെ വിവാഹം ക്ഷേത്രത്തില്‍ വച്ചു നടത്താനും നിശ്ചയിച്ചു. മദ്യപിച്ചെത്തിയ രാജന് വീട്ടില്‍ വിവാഹത്തെച്ചൊല്ലി വഴക്കിട്ടുകയുംതുടര്‍ന്നു രക്ഷപ്പെടാന്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയില്‍ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു രാജന് കുത്തുകയായിരുന്നു.
19-ാം വയസ്സില്‍ പ്രണയിച്ച് വിവാഹം കഴിഞ്ഞ രാജന് പ്രേമവിവാഹമായിരുന്നില്ല മറിച്ച്, താഴ്ന്ന ജാതിക്കാരനെ തന്റെ മരുമകനായി സ്വീകരിക്കേണ്ടി വരുന്നതായിരുന്നു പ്രശ്നം,