വാഷിങ്ടണ്‍ സിറ്റി : ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് അമേരിക്ക. ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ നീക്കം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താത്പര്യ പ്രകാരമാണ് തീരുമാനം.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയ്ക്ക് നികുതി ഈടാക്കേണ്ടതില്ലെന്ന നയം ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. 2017 ല്‍ ഇന്ത്യയുമായുള്ള വ്യാപാരകമ്മി 27.3 ബില്യണ്‍ ഡോളറാണെന്ന് അമേരിക്കന്‍ ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കൊപ്പം തുര്‍ക്കിയുമായുള്ള വ്യാപാര സൗഹൃദവും അമേരിക്ക ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. ഇ കൊമേഴ്‌സിന് പുതിയ നിയമങ്ങള്‍ ഇന്ത്യ പുറത്തിറക്കിയത് യു.എസ്-ഇന്ത്യ വ്യാപാര ബന്ധങ്ങളെ ബാധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ മുപ്പതില്‍ അധികം അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ അധിക നികുതി ചുമത്തിയത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.