മുഖ്യമന്ത്രിയുടെ കാസര്‍ഗോട്ടെ പരിപാടി ‘കലക്കു’മെന്ന വാട്‌സാപ്പ് സന്ദേശം; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട് : കാസര്‍ഗോഡ് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്‌സാപ്പ് സന്ദേശമയച്ച യുവാവ് പോലീസ് കസ്റ്റഡിയില്‍. മുഖ്യമന്ത്രിക്ക് എതിരായ സന്ദേശം ശ്രദ്ധയില്‍ പെട്ടതോടെ പടന്നക്കാട്ട് സ്വദേശിയായ യുവാവിനെ ഇന്നലെ രാത്രി തന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയിരുന്നു.

കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ സിപിഎമ്മിന്റെ അറിവോടെ നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായി നില്‍ക്കവേയാണ് മുഖ്യമന്ത്രിയുടെ ജില്ലാ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. കൊല്ലപ്പെട്ട കൃപേഷിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.