മലപ്പുറം: ഒമ്പതുവയസ്സുകാരനായ മരുമകനെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ 36 കാരിക്കെതിരെ കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പാലത്താണ് സംഭവം. ഒന്നര വര്‍ഷമായി നടന്നുവന്ന പീഡനം പയ്യന്‍ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞതോടെയാണ് വെളിയിലായത്. ഡോക്ടര്‍ വിവരം കൈമാറിയതനുസരിച്ച് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും കുട്ടിക്ക് ഇത് മാനസീകാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. അനേകം തവണ കുട്ടിയെ യുവതി ലൈംഗികമായി ഉപയോഗപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പ്രതി. ചൈല്‍ഡ് ലൈനില്‍ നല്‍കിയ വിവരം അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
വിവരം പുറത്തറിഞ്ഞതോടെ ഇരു വീട്ടുകാരും തമ്മില്‍ വലിയ വഴക്കുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കുട്ടിയുടെ മൊഴി പോലീസ് എടുക്കും. അടുത്തിടെ എറണാകുളത്ത് കാന്‍സര്‍ രോഗിയെ ലൈംഗികമയായി പീഡിപ്പിച്ചതിന് യുവതിക്കെതിരേ കേസെടുത്തിരുന്നു.