പിസി ജോര്‍ജ്ജിനെ രവി പൂജാരി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നത് സത്യം; തെളിവു കിട്ടിയതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

കൊച്ചി: ആഫ്രിക്കയില്‍ അറസ്റ്റിലായ അന്താരാഷ്ര്ട കുറ്റവാളി രവി പൂജാരി പിസി ജോര്‍ജ് എംഎല്‍എയെ വിളിച്ചതിന് തെളിവു ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. സെനഗലില്‍ നിന്നും നാല് ഇന്റര്‍നെറ്റ് കോണ്‍ വന്നതായി കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസമാണ് പിസി ജോര്‍ജ്ജ് തന്നെ അധോലോക നായകന്‍ തന്നെ വിളിച്ചുവെന്ന് പറഞ്ഞ് രംഗത്തുവന്നത്. തന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംീഷില്‍ താനും മറുപടി പറഞ്ഞുവെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പി സി ജോര്‍ജ് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ സംഭവം പുറത്ത് പറഞ്ഞില്ലെന്നും പി സി ജോര്‍ജ് പറയുന്നു. പൊലീസ് നിര്‍ദേശിച്ചത് അനുസരിച്ചാണ് മിണ്ടാതിരുന്നതെന്നും പി സി ജോര്‍ജ് പറയുന്നു.

ഫ്രാങ്കോ അനുകൂലിച്ചതിനെതിരെയാണ് രവി പൂജാരി തന്നെ വിളിച്ചതെന്ന് പിസി ജോര്‍ജ്ജ് പ്രതികരിച്ചു.