അബുദാബി : ഇന്ത്യയ്ക്ക് നേരെ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ പാക്കിസ്ഥാനെതിരെ നടപടി ആരംഭിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ പാക്കിസ്ഥാനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാക്കിസ്ഥാന്‍ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാക്കിസ്ഥാനിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുകയാണെന്നാണ് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിപ്പില്‍ പറയുന്നത്. ദേശീയ വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷകണക്കിലെടുത്താണ് നടപടി. കുവൈത്ത് എയര്‍വേയ്സിന്റെ ലാഹോര്‍, ഇസ്ലാമാബാദ് സര്‍വിസുകള്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. കുവൈത്ത് എയര്‍വേയ്സ് കമ്ബനി അധികൃതര്‍ ടിറ്റ്വറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സൗദി എയര്‍ലൈന്‍സ് പാക്കിസ്ഥാനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്ഥാന്‍ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സൗദിയയുടെ തീരുമാനം. ഇന്ത്യയുമായി പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് വ്യോമ മേഖല പാകിസ്ഥാന്‍ അടച്ചത്.