ഇന്ത്യയ്‌ക്കൊപ്പമല്ല, പുല്‍വാമ ഭീകരാക്രമണത്തില്‍ ജയ്‌ഷെ തലവന്‍ മസൂദ് അസറിനൊപ്പമെന്ന് ചൈന

ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖംതിരിച്ച് ചൈന. പുല്‍വാമ ആക്രമണത്തെ അപലപിച്ചെങ്കിലും മസൂദ് അസറിന്റെ കാര്യത്തില്‍ നിലപാട് മാറ്റില്ലെന്നാണ് ചൈന വ്യക്തമാക്കുന്നത്. ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും, പാക്കിസ്ഥാന് താക്കീതുമായി അമേരിക്ക രംഗത്തെത്തുകയും ചെയ്തിരുന്നു.

പുല്‍വാമ ഭീകരാക്രമണം ഞെട്ടിച്ചുവെന്ന് പ്രതികരിച്ച ചൈന, ആക്രമണത്തെ ശക്തമായി അപലപിക്കുകയും കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് പറഞ്ഞു. എല്ലാത്തരം ഭീകരവാദത്തേയും എതിര്‍ക്കുന്നുവെന്ന ചൈന വ്യക്തമാക്കുമ്പോഴും മസൂദ് അസറിനെ ആഗോള ഭീകരനായി