ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടുവെന്ന് പാക്ക് അവകാശവാദം; പരിശീലന പറക്കലിനിടെ ഒഡീഷ്യയില്‍ തകര്‍ന്നുവീണ ചിത്രം കാണിച്ച് പ്രചരണം

ന്യൂഡല്‍ഹി: ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വ്യോമാതിര്‍ത്തി കടന്നു വന്ന രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ഇതില്‍ ഒരു വിമാനത്തിലെ പൈലറ്റിനെ പാക്ക് സൈന്യം അറസ്റ്റ് ചെയ്തുവെന്നും പാകിസ്ഥാന്‍ ആരോപിക്കുന്നു. എന്നാല്‍ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, പരിശീലന പറക്കലിനിടെ ഒഢീഷയില്‍ തകര്‍ന്നു വീണ ഇന്ത്യന്‍ യുദ്ധവിമാനത്തിന്റെ ചിത്രമാണ് പാക്കിസ്ഥാന്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത് എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയുടെ രണ്ടു വിമാനങ്ങളേയും വെടിവച്ചിട്ടുവെന്നും അതില്‍ ഒന്ന് ഇന്ത്യയുടെ ഭാഗത്തും മറ്റൊന്ന് പാക്കിസ്ഥാന്റെ ഭാഗത്തുമാണ് വീണത്. ഇതില്‍ പാക്ക് ഭാഗത്ത് എത്തിയ പോര്‍ വിമാനത്തിന്റെ പൈലറ്റിനെയാണ് അറസ്റ്റ് ചെയ്തതെന്നാണ് അവകാശപ്പെടുന്നത്.

അതിനിടെ ഇന്ത്യന്‍ സൈന്യം പാക്ക് വിമാനം വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. നൗഷേര സെക്ടറിലെ ലാം വാലിയില്‍ എഫ് 16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ടത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.