കാസര്‍ഗോഡ് : ശരത്‌ലാലിനെയും കൃപേഷിനെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കൊലയാളികള്‍ പടക്കം പൊട്ടിച്ച് ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളിച്ച് ആഹ്‌ളാദ പ്രകടനം നടത്തിയെന്ന ഗുരുതര ആരോപണവുമായി ശരത്‌ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് മകനെ കൊന്നുകളഞ്ഞതെന്നും സത്യനാരായണന്‍ പറഞ്ഞു. പ്രദേശത്തെ വ്യവസായിയായ ശാസ്താ ഗംഗാധരന് ഇരട്ടക്കൊലയില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും സത്യനാരായണന്‍ ആരോപിച്ചു.
ഗംഗാധരന്‍ എന്റെ സുഹൃത്താണ്. ഇയാളാണ് കൊലയാളികള്‍ക്ക് വേണ്ട വണ്ടിയും മറ്റു സൗകര്യങ്ങളും ശരിയാക്കി കൊടുത്തത്. സംഭവദിവസം അഞ്ചെട്ടോളം വണ്ടികള്‍ ശാസ്ത ഗംഗാധരന്റെ വസ്തുവിലൂടെയുള്ള സ്വകാര്യ റോഡിലൂടെയാണ് കൊല നടത്താനായി എത്തിയത്. ഗംഗാധരന്റെ മകനാണ് കൊലയാളികളെ രണ്ടു ബാച്ചായി നിര്‍ത്തിയത്. കൊലയാളികളെ. ഒരു വശത്ത് കൂടി ഓടിയാല്‍ മറ്റേ വഴി പിടിക്കാനായിരുന്നു ഇത്.
കൃത്യം നടത്തിയ ശേഷം സ്വകാര്യ റോഡിലൂടെ രക്ഷപ്പെട്ട സംഘം കാഞ്ഞിരങ്ങോട്ടെ വീട്ടില്‍ വച്ച് വസ്ത്രം മാറി, ഇതിന് ശേഷം കൊലയാളികള്‍ പടക്കം പൊട്ടിച്ച് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് ആഹ്‌ളാദ പ്രകടനം നടത്തിയെന്നും സത്യനാരായണന്‍ പറയുന്നു.
പീതാംബരനും ഏതാനും ആളുകളും ചേര്‍ന്ന് നടത്തിയ കൊലപാതകമല്ല, പുറത്ത് നിന്ന് ആളെകൊണ്ടു വന്നാണ് എന്റെ മകനെ കൊലപ്പെടുത്തിയത്. ഇത് അന്വേഷിച്ച് കണ്ടെത്തണം, സിബിഐ പോലെ ഒരു സ്വതന്ത്രമായ അന്വേഷണ സംഘം വന്നാല്‍ മാത്രമേ ഇതിന് കഴിയൂ എന്നും ശരത്‌ലാലിന്റെ അച്ഛന്‍ പറയുന്നു.