ഇസ്ലാമാബാദ്: ഇന്ത്യയുടെ സൈനിക ശക്തിയില്‍ പേടിച്ച് വിറച്ചിരിക്കുകയാണ് പാക്കിസ്ഥാന്. ഏത് നിമിഷവും ഇന്ത്യന്‍ തിരിച്ചടി ഉണ്ടാകുമെന്ന സാഹചര്യത്തില്‍ സമാധാനത്തിനുള്ള അവസരം നല്‍കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അതിര്‍ത്തിയില്‍ സമാധാനം പുലരാനാണ് എല്ലാവരും പരിശ്രമിക്കേണ്ടത്. ഇതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസരം നല്‍കണമെന്നും ഇമ്രാന് വ്യക്തമാക്കി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പാക് ബന്ധം സംബന്ധിച്ച തെളിവുകള്‍ ഇന്ത്യ നല്കിയാല് നടപടിയെടുക്കുമെന്നും ഇമ്രാന് ആവര്‍ത്തിച്ചു. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പറഞ്ഞതെല്ലാം വിഴുങ്ങി രാഷ്ട്രീയം കളിക്കുകയാണെന്നും ഇമ്രാന് പറഞ്ഞു