ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കുശേഷം ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ആധാര്‍ കാര്‍ഡും വിലാസവും ഉള്‍പ്പടെയുള്ള വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
കേരളത്തില്‍നിന്നുള്ള ആരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആന്ധ്ര, തമിഴ്‌നാട്, തെലുങ്കാന, ഗോവ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പട്ടികയിലുള്ളത്. മുഴുവന്‍ സ്ത്രീകളും ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവരാണ്.
വിര്‍ച്വല്‍ ക്യൂവിലൂടെയും അല്ലാതെയും സ്ത്രീകള്‍ ദര്‍ശനം നടത്തിയതായും സത്യവാങ്മൂലത്തിലുണ്ട്. 7564 യുവതികളാണ് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് ദേവസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.