ശബരിമല ദര്‍ശനം നടത്തിയ മഞ്ജുവിന് നേരെ കല്ലേറ്

ശബരിമല ദര്‍ശനം നടത്തിയ ചാത്തന്നൂര്‍ സ്വദേശി മഞ്ജുവിന് നേരെ കല്ലേറ്. കഴുത്തിന് പുറകില്‍ പരിക്കേറ്റ മഞ്ജുവിനെ പോലീസ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഞ്ജു തന്നെയാണ് വീടിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ വിവരം അറിയിക്കുന്നത്. രാത്രി വീടിന് സമീപം ഇരുട്ടത്ത് നിന്നവരാണ് കല്ലെറിഞ്ഞതെന്ന് മഞ്ജു പോലീസിനു മൊഴി നല്‍കി. വീടിന് സമീപം വെച്ച് രാത്രി പത്ത് മണിയോടെയാണ് കല്ലേറെന്ന് മഞ്ജു പറയുന്നു.