ന്യൂഡല്‍ഹി: ജനസംഖ്യാ നിയന്ത്രണത്തിന് മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് യോഗാ ഗുരു ബാബാ രാംദേവ്. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം എടുത്തുകളയുകയാണ് രാംദേവിന്റെ നിര്‍ദ്ദേശം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
‘രാജ്യത്തെ ജനസഖ്യ നിയന്ത്രിക്കുന്നതിന് രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് വോട്ടവകാശം ജോലി ചികിത്സാ സഹായം എന്നിവ എടുത്തുകളയണം. അത് ഹിന്ദു ആയാലും മുസ്ലീം ആയാലും അങ്ങിനെ തന്നെ വേണം. ഇങ്ങനെ ആണെങ്കില്‍ മാത്രമെ ജനസംഖ്യപിടിച്ചു നിര്‍ത്താന്‍ സാധിക്കുകയൊള്ളു’. ബാബാ രാംദേവ് ബുധനാഴ്ച അലിഗഡില്‍ വച്ച് പറഞ്ഞു.
മേല്‍പ്പറഞ്ഞ ആളുകളെ ഇലക്ഷന് മത്സരിപ്പിക്കരുതെന്നും സ്‌കൂളുകളിലും സര്‍ക്കാര്‍ ജോലിയിലും പ്രവേശിപ്പിക്കരുത് പതഞ്ജലി സ്ഥാപകന്‍ പറഞ്ഞു.
നേരത്തെയും ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള ആളാണ് രാംദേവ്. രാജ്യത്ത് അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.