ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫ്ഫയെർസ് ആണ് കണക്കുകൾ പുറത്തു വിട്ടത്.പൊതുമാപ്പ് ആനുകൂല്യം നേടിയവരുടെ കണക്കുകൾ ആണ് അധികൃതർ പുറത്തു വിട്ടത്. ഇത് പ്രകാരം 13843 പേർ തങ്ങളുടെ പദവി ശരിയാക്കി രാജ്യത്തു തുടരുന്നുണ്ട്. വിസ പുതുക്കിയവരുടെ എണ്ണം 18530 ആണ്. 6288 പേർക്ക് പുതിയ വിസ അനുവദിച്ചു. പുതിയ ജോലി അന്വേഷിക്കാനുള്ള ആറു മാസ താൽക്കാലിക വിസ 35549 പേർക്ക് ലഭ്യമായപ്പോൾ, 30387 പേരാണ് പിഴയൊന്നും ഒടുക്കത്തെ രാജ്യം വിട്ടത്.