ബി.ഡി.ജെ.എസിന് നാല് സീറ്റു നല്‍കാമെന്ന് ബി.ജെ.പി; എട്ട് ചോദിച്ചത് അധികപ്രസംഗമെന്നും ഇത്രയും സീറ്റില്‍ മത്സരിക്കാനുള്ള ആളുണ്ടോയെന്നും വിമര്‍ശനം

തൃശ്ശൂര്‍ : ബി.െഡി.ജെ.എസിന് നാല് സീറ്റ് നല്‍കാന്‍ ബി.ജെ.പി കോര്‍ കമ്മറ്റിയോഗത്തില്‍ തീരുമാനം. എന്നാല്‍, രണ്ട് സീറ്റുകള്‍ കൂടിേെവണമെന്ന ആവശ്യത്തില്‍ ബി.ഡി.ജെ.എസ് ഉറച്ചു നില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച തുടരും. സീറ്റിന്റെ പേരില്‍ യോഗത്തില്‍ ബിഡിജെഎസിന് രൂക്ഷ വിമര്‍ശനവും നേരിടേണ്ടി വന്നു. എട്ട് സീറ്റ് ചോദിച്ചത് അധികപ്രസംഗമാണെന്നും ഇത്ര സീറ്റില്‍ മത്സരിക്കാനുള്ള ആളുണ്ടോയെന്നും വിമര്‍ശനം ഉയര്‍ന്നു. എന്തായാലും ബിഡിജെഎസിന് സീറ്റ് നല്‍കിയ ശേഷമേ ബിജെപിയുടെ സീറ്റുകള്‍ തീരുമാനിക്കൂവെന്നും യോഗം വിശദമാക്കി.

സെക്രട്ടേറിയറ്റിന് മുന്നിലെ ശബരിമല സമരത്തെച്ചൊല്ലി ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം കോര്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപിയെ അപഹാസ്യരാക്കാനാണ് സമരം ഇടയാക്കിയതെന്ന് മുരളീധരപക്ഷം പറഞ്ഞു.

എന്നാല്‍ സമരം വന്‍ വിജയമായിരുന്നുവെന്ന നിലപാടായിരുന്നു ശ്രീധരന്‍പിള്ള പക്ഷത്തിന്റേത്.