ലഖ്നൗ: ഉത്തർപ്രദേശിലെ സ്പെഷൽ ആംഡ് പൊലീസ് ബറ്റാലിയനിലെ മീശയുള്ള പോലീസുകാർക്ക് ഇനി അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യാം. കാരണം ഇവരുടെ മീശ ഭംഗിയോടെ പരിപാലിക്കാനുള്ള അലവൻസ് 400% മാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. എഡിജി ബിനോദ് കുമാർ സിംഗാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മീശ പരിപാലിക്കാൻ ഇപ്പോൾ നൽകി വരുന്ന തുക അമ്പത് രൂപയാണ്. എന്നാൽ ഇനി മുതൽ 250 രൂപ മാസശമ്പളത്തിനൊപ്പം ലഭിക്കും.