തിരൂര്‍ : പോലീസ് സുരക്ഷയില്‍ ശബരിമല കയറിയ കനകദുര്‍ഗ്ഗയ്ക്ക് പക്ഷേ തിരികെ വീട്ടില്‍ കയറിപ്പറ്റുന്നത് അത്ര എളുപ്പമായിരിക്കില്ല. വീട്ടില്‍ കയറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കനകദുര്‍ഗ്ഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 28 ലേയ്ക്ക് മാറ്റി.
തിരൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജായി എത്തിയ കനകദുര്‍ഗ്ഗയെ സര്‍ക്കാര്‍ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ആശ്രയകേന്ദ്രത്തിന് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഭര്‍ത്താവിനെയും സഹോദരനെയും വിളിപ്പിച്ച പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെങ്കിലും അത് ഫലംകാണാഞ്ഞതിനെ തുടര്‍ന്നാണ് കനകദുര്‍ഗ്ഗയെ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്.