പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിയതിന് ബന്ധുവിനെ നാട്ടുകാരും പോലീസും തടഞ്ഞു

ചേര്‍ത്തല: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ നടത്തിയെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസും വാഹനം തടഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നത് വ്യക്തമല്ല. ചേര്‍ത്തലയിലെ സ്‌കൂളില്‍ പഠിക്കുന്ന പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് ബന്ധു സ്‌കൂളില്‍നിന്ന് വാഹനത്തിന്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. സ്‌കൂളിന് മുന്നില്‍നിന്ന് മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള വാഹനത്തില്‍ വിദ്യാര്‍ഥിനിയെ കയറ്റിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് സംശയമുണ്ടാക്കിയത്. ഈ കാര്യം നാട്ടുകാര്‍ ചേര്‍ത്തല പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് വാഹനം വഴിയില്‍ തടഞ്ഞു. മാതാപിതാക്കളില്‍നിന്നാണ് കാറിലുണ്ടായിരുന്ന ആള്‍ ബന്ധുവാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വീട്ടിലത്തെിച്ച് ബന്ധുവിനെ താക്കീതുചെയ്ത് പറഞ്ഞയച്ചു. സംശയത്തിന്റെ നിഴലില്‍ പോലീസും നാട്ടുകാരും നടത്തിയ നീക്കം അഭിനന്ദാര്‍ഹമാണെന്ന് ജനപ്രതിനിധികള്‍ പ്രതികരിച്ചു.