മോഹന്‍ലാല്‍ പെണ്‍വാണിഭം നടത്തുന്നുവെന്ന് വീഡിയോ: യുവാവ് അറസ്റ്റില്‍

കൊച്ചി: നടന്‍ മോഹന്‍ലാലിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും അപകീര്‍ത്തിപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കുന്നംകുളം പെരുമ്പിലാവ് സ്വദേശി നസീഫാണ് (23) അറസ്റ്റിലായത്.

ആന്റണി പെരുമ്പാവൂരാണ് ഫേസ്ബുക്ക് പോസ്റ്റിന് എതിരെ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കുന്നംകുളത്തെ വീട്ടില്‍നിന്ന് രാത്രിയോടെ യുവാവിനെ അറസറ്റ് ചെയ്തു. പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പെണ്‍വാണിഭം നടത്തുന്നുവെന്നാണ് ഇയാള്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. നേരത്തേ എസ്.എഫ്.ഐക്കെതിരെയും നടന്‍ പൃഥ്വിരാജിനെതിരെയും യുവനടിമാര്‍ക്കെതിരെയും ഇയാള്‍ ഫേസ്ബുക്ക് ലൈവില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. യുവാവിന് മാനസിക രോഗമുണ്ടെന്നും അഭ്യൂഹമുണ്ട്.