ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട ഗുഢാലോചന പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് നിരാഹാര സമരം തുടങ്ങി. ചാലക്കുടി കലാഗൃഹത്തില്‍ സ്ഥാപിച്ച കലാഭവന്‍ മണിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് രാമകൃഷ്ണന് നിരാഹാര സമരം തുടങ്ങിയത്. നിരാഹാരം മൂന്നു ദിവസം നീണ്ടു നില്ക്കും. മണിയുടെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് പ്രധാനമായി മുന്നോട്ടുവെക്കുന്ന ആവശ്യം. പൊലീസ് കേസ് അട്ടിമറിച്ചെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു.