കാക്കനാട്: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുപോന്ന ആറംഗ സംഘം അറസ്റ്റില്‍. പോണേക്കര ചങ്ങമ്പുഴ റോഡ് തുണ്ടത്തില്‍ അക്ഷയ് (20), തുതിയൂര്‍ ആനമുക്ക് വടക്കേവെളിയില്‍ ജെയ്‌സന്‍ (32), തുതിയൂര്‍ മാന്ത്രയില്‍ രാഹുല്‍ (23), തുതിയൂര്‍ പള്ളിപ്പറമ്പ് വീട്ടില്‍ സണ്ണി എന്ന സിന്‍സിലാവോസ് (19), ചാവക്കാട് കോട്ടപ്പടി ചോളയില്‍ വീട്ടില്‍ അഖില്‍ (24), തുതിയൂര്‍ ആനന്ദ് വിഹാറില്‍ സതീഷ് (31) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ്.
പ്രണയം നടിച്ച് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രതികള്‍ക്ക് എതിരെയുള്ള പരാതി. ഒരാഴ്ചമുമ്പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാവ് തൃക്കാക്കര സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ മാതാവ് സ്‌റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. വിവാഹം വാഗ്ദാനം നല്‍കി 2014 മുതല്‍ പ്രതികള്‍ ഓരോരുത്തരായി പെണ്‍കുട്ടിയെ വരുതിയിലാക്കി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.