തിരുവനന്തപുരം: ദിവസേന കളക്ഷന്‍ ഇനത്തില്‍ 52 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടും സംസ്ഥാനത്ത് സര്‍വ്വീസ് നടത്തേണ്ട 260 ലോ ഫ്ലോര്‍ കെ എസ് ആര് ടി സി ജന്റം ബസ്സുകള്‍ കട്ടപ്പുറത്ത തന്നെ്. കട്ടപ്പുറത്തായതില്‍ 60 എ സി വോള്‍വോ ബസ്സുകളും ഉള്‍പ്പെടും. ജന്റം ബസ്സുകളുടെ അറ്റകുറ്റപ്പണി നടത്തിയിരുന്ന സ്വകാര്യ കമ്പനിക്ക് കെ എസ് ആര് ടി സി മൂന്ന് കോടി 54 ലക്ഷം രൂപ കുടിശ്ശിക നല്‍കാനുണ്ട്. കമ്പനി പണി നിര്‍ത്തിയതോടെ കേടായ ബസുകള്‍ ഓടാതായി. 667 ലോഫ്ലോ!ര്‍ ബസ്സുകളുള്ളതില് കഴിഞ്ഞ തിങ്കളാഴ്ച സര്‍വ്വീസ് നടത്തിയത് 407 എണ്ണം. തിരുവനന്തപുരത്ത് 77 ഉം എറണാകുളത്ത് 70 ബസ്സുകള്‍ കട്ടപ്പുറത്താണ്.