പാലക്കാട്: മണിപ്പൂര്‍ ജനത സ്വയം ഉണരണമെന്ന് ഇറോംശര്‍മിള. കേരളത്തിലേക്കുള്ള യാത്രയില്‍ രാവിലെ ആറരയോടെ കോയമ്പത്തൂരില്‍ വിമാനമിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
മണിപ്പൂരില്‍ ബി.ജെ.പി നേടിയത് പണക്കൊഴുപ്പിന്റെ വിജയമാണെന്നും ഇറോംശര്‍മിള പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ പരാജയത്തെ തുടര്‍ന്ന് ഒരു മാസം കേരളത്തില്‍ ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ അട്ടപ്പാടിയിലായിരിക്കും താമസം. പൂര്‍ണ വിശ്രമമാണ് ഉദ്ദേശിക്കുന്നത്. തന്റെ
ചില സുഹൃത്തുക്കള്‍ അട്ടപ്പാടിയിലുണ്ടെന്നും ഇറോം പറഞ്ഞു.
16 വര്‍ഷത്തിനിടെ ഒരു തവണ ഡല്‍ഹിയില്‍ പോയതല്ലെത മണിപ്പൂരിന് പുറത്തേക്ക് ഇറോമിെന്റ ആദ്യയാത്രയാണ് കേരളത്തിലേക്ക്. രാവിലെ അട്ടപ്പാടിയിലെ സുഹൃത്തുക്കളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇറോംശര്‍മിളയ്‌ക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്.