അക്ഷയ് കുമാറിന് നന്ദി ….

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കുടുംബത്തിന് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ ധനസഹായം. ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായുണ്ടായആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരോ ജവാന്റെ കുടുംബത്തിനും ഒമ്പത് ലക്ഷം രൂപ വീതം അദ്ദേഹം വിതരണം ചെയ്തു.അക്ഷയ് കുമാറിന് നന്ദി അറിയിച്ച് ഡിഐജി അമിത് ലോധ ട്വീറ്റ് ചെയ്തിട്ടുണ്ട്. സൈനികരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അക്ഷയ് കുമാര്‍ കൂടെക്കൂടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും ലോധ ട്വീറ്റില്‍ കുറിച്ചു.