വാഷിംഗടണ്‍: അതിവരള്‍ച്ചയില്‍ ഉരുകുന്ന ജനങ്ങള്‍ക്ക് മറ്റൊരു ചൂടന്‍ കണ്ടെത്തല്‍. ഭൂമിയുടെ ആന്തരിക ഭാഗമായ മാന്റിലിനാണ് 60 ഡിഗ്രി സെഷ്യല്‍സ് ചൂട് കൂടുതലാണെന്ന് ഏറ്റവും പുതിയ കണ്ടെത്തല്‍. ഭൂവത്ക്കത്തിനും പുറക്കാമ്പിനും ഇടയിലുള്ള ഭൂമിയുടെ പാളിയിലാണ് അതിചൂടെന്ന പഠനം പുറത്ത് വിട്ടത്.
യുഎസിലെ വുഡ്‌സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്‍്‌സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഈ പാളിയുടെ താപനില നേരിട്ട് അളക്കാന്‍ സാധിക്കാത്തതുകൊണ്ട് ലാബില്‍ കൃത്രിമമായി താപനില രൂപപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. കടലിന്റെ അടിത്തട്ടിനോട് അടുത്തായി മാന്റിന്‍ ഉരുകി തുടങ്ങുന്നതെന്നും കണ്ടെത്തിയതായി സയന്‍സ് എന്ന ജേണലില്‍ പ്രസീദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.