നടിയെ തട്ടിക്കൊണ്ടുപോകല്‍: തന്നെ കുടുക്കാന്‍ ശ്രമമെന്ന് ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നതായി നടന്‍ ദിലീപിന്റെ ആരോപണം. ജോര്‍ജ്ജേട്ടന്റെ പൂരം എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസിങിന് ഇടയില്‍ തൃശൂരിലാണ് ദിലീപീ വികാരാധീനനായി പ്രതികരിച്ചത്.

പ്രേക്ഷകര്‍ക്കിടയില്‍ തനിക്കെതിരെയുള്ള വിഷം കുത്തിനിറയ്ക്കാനുള്ള ക്വട്ടേഷനാണ് ഇവിടെ നടന്നത്. അതിനാല്‍ സത്യം പുറത്തുകൊണ്ടുവരേണ്ട ആവശ്യം മറ്റാരേക്കാളും തനിക്കാണ്. തന്നെ വളര്‍ത്തി വലുതാക്കിയ പ്രേക്ഷകരോട് മത്രമാണ് തനിക്ക് കാര്യങ്ങള്‍ വിശദീകരിക്കാനുള്ളതെന്നും താരം പറഞ്ഞു.

പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് പിന്നിലും ഗൂഢാലോചനയുണ്ട്. മുംബൈ ആസ്ഥാനമായ ഇംഗ്ലീഷ് പത്രമാണ് ഇതിന്റെ ഉറവിടം. പോലീസിനനോടുപോലും തിരക്കാതെ, വീട്ടില്‍ പോലീസ്‌വന്ന് ചോദ്യം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയത് ഈ ഗൂഢാലോചനയുടെ ഭാഗമാണ്. തനിക്കും മകളും സഹോദരയും അമ്മയുമൊക്കെ ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.