കേരള സര്‍ക്കാരിന്റെ പുതിയ ബജറ്റ് വിവരങ്ങള്‍ തത്സമയം(updating…)

കാര്‍ഷികം

തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് 2100 കോടി രൂപ.

കയര്‍ മാട്രസ് ഡിവിഷന് രൂപ നല്‍കും. കയര്‍ സഹകരണ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് കയര്‍ സംഭരിക്കും. 2017-18ല്‍ നൂറു ചകിരി മില്ലുകള്‍ കൂടി ആരംഭിക്കും. കയര്‍ ഭൂവസ്ത്രങ്ങള്‍ ഉറപ്പാക്കുന്നതോടെ കയര്‍ തൊഴിലാളികള്‍ക്ക് 200 ദിവസത്തെ ജോലി ഉറപ്പാക്കാനാകും. കൈത്തറി രംഗത്ത് അസംസ്‌കൃത ഉല്‍പന്നങ്ങള്‍ വാങ്ങാനായി 11 കോടി രൂപ. കയര്‍മേഖലയ്ക്ക് 128 കോടി രൂപ. സ്‌കൂള്‍ യൂണിഫോമുകളില്‍ കൈത്തറി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
രണ്ടു ലക്ഷം ക്വിന്റല്‍ കയര്‍ സംഭരിക്കും. സബ്സിഡിക്കായി 47 കോടി രൂപ. കിലോയ്ക്ക് 150 രൂപ ലഭിക്കുന്ന റബര്‍ വിലസ്ഥിരതാ പദ്ധതി തുടരും. ഇതിനായി 500 കോടി രൂപ വകയിരുത്തി.

20 കോടി രൂപ ബീഡി തൊഴിലാളി ക്ഷേമത്തിനായി ചെലവഴിക്കും.

കമ്പോളങ്ങളുടെ ആധുനികവത്കരണത്തിന് കിഫ്ബി 100 കോടി രൂപ ചെലവഴിക്കും.

 

ഭക്ഷ്യസുരക്ഷ; നെല്ല് സംഭരണത്തിന് 700 കോടി; റേഷന്‍ സബ്‌സിഡിയായി 900 കോടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ കേരളത്തിന് ലഭിക്കുന്ന അരിവിഹിതത്തില്‍ വന്‍ കുറവുണ്ടായതായി ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുന്‍സര്‍ക്കാരിന്റെ നടപടികളില്‍ വീഴ്ചയുണ്ടായി. സംസ്ഥാനത്തെ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി നെല്ല് സംരഭണത്തിന് 700 കോടി രൂപ ബജറ്റില്‍ വകയിരുത്തുമെന്നും മന്ത്രി ബജറ്റില്‍ പറഞ്ഞു. സിവില്‍ സപ്‌ളൈസിന് 200 കോടിരൂപ വകയിരുത്തും. റേഷന്‍ വ്യാപാരികളുടെ കമ്മീഷനും ഹാന്‍ഡിംഗ് ചാര്‍ജും വര്‍ധിപ്പിക്കും. ഇതിനായി 100 കോടി വകയിരുത്തും. റേഷന്‍ സബ്‌സിഡിയായി 900 കോടി രൂപ വകയിരുത്തി. കണ്‍സ്യൂമര്‍ ഫെഡിന് 150 കോടി രൂപ വകയിരുത്തും. ഹോര്‍ട്ടികോര്‍പ്പിന് 30 കോടി, വിഎഫ്പിസികെയ്ക്ക് 40 കോടി.

മത്സ്യ തീരദേശ മേഖല; തീരദേശ പുനരധിവാസ പദ്ധതിക്ക് 150 കോടി

തിരുവനന്തപുരം: മത്സ്യ-തീരദേശ പുനരധിവാസ പദ്ധതിക്ക് 150 കോടി രൂപ അനുവദിച്ചതായി മന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ വിശദീകരിച്ചു. ഉള്‍നാടന്‍ മല്‍സ്യമേഖലയ്ക്ക് 49 കോടി രൂപ വകയിരുത്തും. പഞ്ഞമാസ സമാശ്വാസപദ്ധതിക്ക് ആവശ്യമായ പണം ഉറപ്പാക്കും. മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും.തീരദേശ പുനരധിവാസ പദ്ധതിക്ക് 150 കോടി രൂപ വകയിരുത്തും.

കാരുണ്യ പദ്ധതിയില്‍ 350 കോടിയുടെ ചികിത്സാ സഹായം; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 5257 പുതിയ തസ്തികകള്‍കാരുണ്യ പദ്ധതിയില്‍ നിന്ന് 350 കോടി രൂപ ചികിത്സാ സഹായം നല്‍കും പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് സൗജന്യമായി മരുന്ന് മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 5257 പുതിയ തസ്തികകള്‍

സംസ്ഥാന അടങ്കലില്‍ 10.4% വര്‍ധന

തിരുവനന്തപുരം: സംസ്ഥാന അടങ്കലില്‍ 1017-18 വര്‍ഷത്തില്‍ 10.4 വര്‍ധനവ് വരുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ആറു മാസം കൊണ്ട് കിഫ്ബിയുടെ പ്രവര്‍ത്തനം അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. കിഫ്ബിയുടെ 11,000 കോടി രൂപയുടെ പദ്ധതി അടങ്കലിന് അനുമതി. 25,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം കൂടി കിഫ്ബിയില്‍ നിന്ന്. റവന്യൂ ചെലവ് കുറയ്ക്കാന്‍ കഴിയില്ല. അങ്ങനെവന്നാല്‍ റവന്യൂ കമ്മി കൂടും. നോട്ട് നിരോധനകാലത്തെ മാന്ദ്യത്തിന് ശക്തമായ പ്രതിഷേധമായിരുക്കും വികസനം
എം.ടിയുടെ ജീവിതത്തിലൂടെ ഊന്നിയാണ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നത്.

20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്

തിരുവനന്തപുരം: ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കത്തിന്റെ ഭാഗമായി പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈ സൗകര്യം നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

കെഎസ്ഇബി ശൃംഖലയ്ക്ക് സമാന്തരമായി കെ ഫോണ്‍ എന്ന ഫൈബര്‍ ഒപ്റ്റിക് സംവിധാനത്തിലൂടെ വീടുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഒന്നര വര്‍ഷത്തിനകം നടപ്പാക്കുന്ന പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി ചെലവഴിക്കുമെന്നും പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളും സൗകര്യങ്ങളും പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് അധിഷ്ഠിതമാക്കുമെന്നും അക്ഷയ കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്നും പറഞ്ഞു. കിന്‍ഫ്രയ്ക്ക് 111 കോടി രൂപയാണ് വിലയിരുത്തിയത്.

ഐടി, ടൂറിസം രംഗത്തെ നവീകരണത്തിനായി ആകെ 1375 കോടി രൂപ അടങ്കല്‍ പ്രഖ്യാപിച്ച അദ്ദേഹം ഐടി മേഖലയക്ക് മാത്രമായി 500 കോടി വിലയിരുത്തി. 12 ഐടി ഹാര്‍ഡ്വേയര്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും പറഞ്ഞു. യുവജന സംരംഭകത്വ പരിപാടിക്ക് മാത്രമായി 75 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്

 
പ്രവാസിക്ഷേമം

തിരുവനന്തപുരം: പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. പ്രവാസികളുടെ പുനര ധിവാസത്തിനും നൈപുണിവികസനത്തിനും 18
കോടി രൂപ.

പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബെയ്സ് തയ്യാറാക്കും. രജിസ്റ്റര്‍ചെയ്യുന്ന വര്‍ക്ക് ഇ3ഷ്വറ3സ് പാക്കേജ്. ഇതിന് 5 കോടി രൂപ.

എല്ലാ വിദേശ മലയാളികളെയും ഇതില്‍ രജിസ്റ്റര്‍ ചെയ്യിക്കല്‍ ലക്ഷ്യം.

വിദേശമലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് ‘ലോക കേരളസഭ’. ജനസം ഖ്യാനുപാത ത്തില്‍ രാജ്യങ്ങളുടെ പ്രതിനിധികളും കേരള നിയമസഭാംഗങ്ങളും അംഗങ്ങള്‍