മത്സരിക്കാന്‍ തയാറാണെന്ന് ഇ. അഹമ്മദിന്റെ മകള്‍ ഫൗസിയ

    ന്യൂഡല്‍ഹി: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തുന്നിന്ന് മത്സരിക്കാന്‍ തയാറാണെന്ന് ഇ. അഹമ്മദിന്റെ മകള്‍ ഫൗസിയ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും.അതേസമയം, സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പ്രവര്‍ത്തക സമിതി, പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ ബുധനാഴ്ച മലപ്പുറത്ത് നടക്കും. രാവിലെ ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ നടക്കുന്ന ചര്‍ച്ചക്കുശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തും. വൈകീട്ട് പാലമെന്ററി ബോര്‍ഡ യോഗത്തില്‍ തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്ര്യാപിക്കുക.