അമലപോളിന്റെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുന്നു

അമല പോളിന്റെ മുന്‍ ഭര്‍ത്താവ് എ.എല്‍. വിജയ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്നതാണ് സിനിമ ലോകത്തെ ചൂടന്‍ വാര്‍ത്ത.തെന്നിന്ത്യന്‍ നടിയും മലയാളിയുമായ അമല പോളിന്റെ പ്രണയവും വിവാഹവും വിവാഹ മോചനവും സംഭവിച്ചത് കണ്ണടച്ച് തുറക്കും വേഗത്തിലാണ്. കഥയിലെ നായകന്‍ തമിഴ് സംവിധായകന്‍ എ.എല്‍ വിജയ് ആയിരുന്നു.് കഴിഞ്ഞ ആഴ്ചയാണ് ഇരുവരും വിവാഹ മോചനം നേടിയത്.
വിവാഹ മോചന വാര്‍ത്ത കെട്ടടങ്ങും മുന്‍പാണ് അടുത്ത വാര്‍ത്ത. അടുത്ത ജീവിത കൂട്ടുകെട്ട് ഒരുക്കുന്ന തിരക്കിലാണത്രേ എ.എല്‍ വിജയ്. മകനു വേണ്ടി അച്ഛനും പ്രമുഖ നിര്‍മ്മാതാവുമായ എ എല്‍ അളഗപ്പനാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.2011 ല്‍ എ.എല്‍ വിജയ ്‌സംവിധാനം നടത്തിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇവരുടെ പ്രണയം തളിരിട്ടത്.