ശശികലയെ കുടുക്കിയത് ഈ പത്തു കാര്യങ്ങള്‍…

രണ്ടാഴ്ച ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് ഇരിക്കും മുന്‍പ് ശശികലയെ അഴികള്‍ക്കുള്ളിലേക്ക് മാറ്റില വിധി ഇന്ത്യ മുഴുവന്‍ അമ്പരപ്പോടെയാണ് കണ്ടത്. മാസങ്ങളോളം നീണ്ടു നിന്ന വിചാരണയ്ക്ക് ഒടുവില്‍ ആദ്യം കേസ് പരിഗണിച്ച വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍ അപ്പാടെ ശരി വെച്ചാണ് സുപ്രീംകോടതി ശശികലയെ ജയിലിലേക്ക് അയയ്ക്കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ വിധി ശരിയല്ലെന്നും വിലയിരുത്തല്‍ ഉണ്ടായി.

കര്‍ണാടകാ ഹൈക്കോടതിയില്‍ ജസ്റ്റീസ് സി ആര്‍ കുമാര സ്വാമിയുടെ വിധിയെ കര്‍ണാടകാ സര്‍ക്കാര്‍ ചോദ്യം ചെയ്തത് പ്രധാനമായും പത്തു കാര്യങ്ങളിലാണ്.

1. ജയലളിതയുടെ 1,66,839.68 ചതുരശ്രഅടിയിലുള്ള അനേകം മുറികളും സൗകര്യങ്ങളും വരുന്ന ആഡംബര സൗധത്തിന് വിചാരണക്കോടതി മതിച്ചത് 22,53,92,344. രൂപയായിരുന്നു. ഇത് പക്ഷേ കര്‍ണാടക ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ മതിച്ചത് 5,10,54,060 രൂപ. ഇതിന്റെ ചെലവായി 8,60,59,261 രൂപ വിചാരണക്കോടതി വിലയിരുത്തിയ വീടിന് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ 5.10 കോടിയായി.

2. മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത ജയലളിതയുടെ ദത്തുപുത്രന്‍ വി എന്‍ സുധാകരന്റെ ആഡംബര വിവാഹത്തില്‍ പ്രോസിക്യൂഷന്‍ കണക്കാക്കിയത് ആറ് കോടിയായിരുന്നു. വിചാരണക്കോടതിയില്‍ അത് മൂന്ന് കോടിയായി കുറഞ്ഞപ്പോള്‍ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ അത് 20 ലക്ഷമായി. വിവാഹത്തിന്റെ ചെലവ് പ്രോസിക്യൂഷന്റെ കണ്ടെത്തലില്‍ 6,45,04,222 ആയിരുന്നു. പക്ഷേ വിചാരണകോടതിയില്‍ ഇത് 3,00,00,000 ആയി ചുരുങ്ങി. ഹൈക്കോടതിക്ക് മുന്നിലെത്തിയപ്പോള്‍ ജയലളിതയുടെ ആദായനികുതി സ്‌റ്റേറ്റ്‌മെന്റ് പ്രകാരം അത് 28.68 ലക്ഷമായി.

3. വായ്പയുടേയും വരുമാനത്തിന്റെയും കാര്യത്തിലും ഹൈക്കോടതിക്കും വിചാരണകോടതിക്കും രണ്ടായിരുന്നു പക്ഷം. വിചാരണക്കോടതി വായ്പാതുക കുറവാണെന്ന് ചൂണ്ടിക്കാട്ടിയത് അവഗണിച്ച് ഹൈക്കോടതി വായ്പാതുക വളരെ വലുതാണെന്ന് കണ്ടെത്തുകയായിരുന്നു. ജയലളിതയുടെ വായ്പാകടം 5,99,85,274 രൂപ ആണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലിലെ പത്തു കാര്യങ്ങള്‍ അവഗണിച്ചു ഹൈക്കോടതി ദേശസാല്‍കൃത ബാങ്കില്‍ നിന്നും മൊത്തം വായ്പ്പ 24,17,31,274 ന്റെ ആണെന്നായിരുന്നു കണ്ടെത്തിയത്. തെറ്റായി ചൂണ്ടിക്കാണിക്കപ്പെട്ട കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വിധിയെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞത്. മൊത്തം പത്തു ലോണുകളില്‍ നിന്നും ജയലളിതയൂടെ വായ്പ 10.67 കോടിയാണെന്നും 24.17 കോടി അല്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വാദിച്ചു.

4. ദിന ബത്തയുടെ കാര്യത്തിലും കണക്കുകള്‍ കള്ളം പറഞ്ഞതായി കര്‍ണാടക ആരോപിക്കുന്നു. ദിനബത്ത 8.12 ശതമാനമല്ലെന്നും 76.7 ശതമാനമാണെന്നും കര്‍ണാടക ഹര്‍ജിയില്‍ പറഞ്ഞു. പരാതിയില്‍ മൊത്തം സ്വത്ത് 37,59,02,466 രൂപയില്‍ നിന്നും മൊത്തം വരുമാനമായ 21,26,65,654 രൂപ കുറച്ച് 16,32,36,812 തത്തുല്യമായ തുകയാണ് കാണിച്ചതെന്നും കര്‍ണാടക ആരോപിച്ചു.

5. 50 ലക്ഷം വരുമാനമുള്ള മുന്തിരിത്തോട്ടത്തില്‍ നിന്നുള്ള കണക്കുകള്‍ പക്ഷേ ഹൈക്കോടതിക്ക് മുന്നിലെത്തിയപ്പോള്‍ വെറും അഞ്ചുലക്ഷമായി. 52,50,000 വരുമാനമുള്ള മുന്തിരിത്തോട്ടത്തില്‍ നിന്നുള്ള കണക്കുകള്‍ പക്ഷേ 5,78,340 രൂപയായി കുറഞ്ഞു.

6. 52 ലക്ഷം വരുമാനമുള്ള വസ്തുവകകള്‍ വിചാരണക്കോടതിയില്‍ എത്തിയപ്പോള്‍ പത്തുലക്ഷമാകുകയും ഹൈക്കോടതിയില്‍ അത് 46 ലക്ഷമായതായും കര്‍ണാടകയ്ക്ക് പരാതിയുണ്ട്. 52,50,000 ആയിരുന്നു ജയലളിതയുടെ വരുമാനമായി കര്‍ണാട ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വിചാരക്കോടതിയില്‍ അത് പത്തുലക്ഷവും ഹൈക്കോടതിയഇല്‍ അത് 46,71,600 ആയി മാറുകയും ചെയ്തു.

7. കേസിലെ മൂന്നാംപ്രതി വിഎന്‍ സുധാകരന്‍ കമ്പനിയുടെ വരുമാനം 1.10 കോടിയാണെന്ന് പറഞ്ഞിരുന്നു. വിചാരണക്കോടതി ഇത് തള്ളിയപ്പോള്‍ വിചാരണക്കോടതിയുടെ ഈ ഒരുകോടിയുടെ കണ്ടെത്തല്‍ ഹൈക്കോടതി തള്ളി.

8. നമതു എംജിആര്‍ പബ്‌ളിക്കേഷന്‍ വഴി ജയലളിത സമ്പാദിച്ചിരുന്നത് 1.15 കോടിയാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തലില്‍ നമതു എംജിആര്‍ കണക്കുകള്‍ തെറ്റും കെട്ടിച്ചമച്ചതുമാണെന്നായിരുന്നു വിലയിരുത്തല്‍.

9. നാല്‍പ്പത്തിനാലാം ജന്മദിനത്തില്‍ 1.5 കോടിയുടെ സമ്മാനങ്ങള്‍ നിയമവിരുദ്ധമായ വരുമാനമായെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. അതുപോലെ ജയലളിതയ്ക്കും ശശികലയ്ക്കും പങ്കളിത്തമുള്ള ശശി എന്റര്‍പ്രൈസസിനെതിരേ സമര്‍പ്പിക്കപ്പെട്ട കേസില്‍ വാടകയില്‍ നിന്നുള്ള വരുമാനം 12,60,800 ആണെന്ന ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ അത് 6,15,900 ആണ് കണക്കു കൂട്ടിയതെന്നും ഹൈക്കോടതിയില്‍ ഇത് 25 ലക്ഷമായെന്നും പറഞ്ഞിട്ടുണ്ട്.

10. വിചാരണക്കോടതി റെക്കോഡ് ചെയ്ത 146 വസ്തു വില്‍പ്പന ഇടപാടിലൂടെ 20 കോടിക്കടുത്ത് വരുമാനം കണ്ടെത്തുന്നതായിട്ടായിരുന്നു വിചാരണകോടതിയുടെ കണ്ടെത്തല്‍ പക്ഷേ 49 ഇടപാടുകള്‍ അവഗണിച്ച് ഹൈക്കോടതി കണ്ടെത്തിയ മൂല്യം വെറും ആറുകോടിയായിരുന്നു