മലയാളി ടെക്കിയുടെ കൊലപാതകം: സംശയമുന മുതിര്‍ന്ന ഉദേ്യാഗസ്ഥനിലേക്ക്

പൂനെ: നഗരത്തിലെ ഇന്‍ഫോസിസ് ക്യാംപസില്‍ മലയാളി ടെക്കി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയമുന നീളുന്നത് മുതിര്‍ന്ന ഉദ്യോഗസ്ഥനിലേക്ക്. മുതിര്‍ന്ന ഉമദ്യാഗസ്ഥനില്‍ നിന്നും രസീലയ്ക്ക് നേരെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായ പിതാവ് രാു ഒ.പി വെളിപ്പെടുത്തി. ഇന്‍ഫോസിസിന്‍െ്‌റ ബംഗളുരു ക്യംപസിലേക്ക് സ്ഥലം മാറ്റത്തിന് ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതും ഈ ഉദ്യോഗസ്ഥനാണെന്നാണ് ആരോപണം.

എന്നാല്‍ തുറിച്ചു നോക്കിയതിനെതിരെ പ്രതികരിച്ചതിന് രസീലയെ സെക്യൂരിറ്റി ജീവനക്കാരനായ സൈകിയ കൊലപ്പെടുത്തിയെന്നാണ് പൂനെ പോലീസിന്‍െ്‌റ വാദം. കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞ് രസീലയെ കംപ്യൂട്ടറിന്‍െ്‌റ ലാന്‍ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. പോലീസിന്‍െ്‌റ ഈ വാദം വിശ്വസനീയമല്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

രസീല ഒറ്റയ്ക്ക് ജോലി ചെയ്യുകയായിരുന്ന ഫ്ളോറിലേക്ക് സെക്യുരിറ്റി ജീവനക്കാരന് പ്രവേശനം ലഭിച്ചത് എങ്ങനെയാണെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. കാരണം ഇവിടേക്ക് പ്രവേശനം നിയന്ത്രിതമാണ്. ഞായറാഴ്ച ദിവസം രസീലയെ ഒറ്റയ്ക്ക് ജോലിക്ക് നിയമിക്കുകയും വനിതാ സുരക്ഷാ ഉമദ്യോഗസ്ഥര്‍ ഇല്ലാതിരുന്ന സാഹചര്യവും കുടുംബത്തിന്‍െ്‌റ സംശയം ബലപ്പെടുത്തുന്നു.