കൊച്ചി : യുവനടിയെ ആക്രമിച്ച കേസില്‍ കീഴടങ്ങാനെത്തിയ പള്‍സള്‍ സുനിയെ കോടതി മുറിക്കുള്ളില്‍ കയറിയ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തു. ഉച്ചയ്ക്ക് 1.15 ഓടെ എറണാകുളം എസിജെഎം കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്കൊപ്പം ബിജീഷിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.
കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ സമയത്തായിരുന്നു സുനി കീഴടങ്ങാനെത്തിയത്. പള്‍സര്‍ സുനിയും വിജിഷും മഫ്തി പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതി മുറിയ്ക്കുള്ളില്‍ കയറി പ്രതിക്കൂടില്‍ കയറിയെങ്കിലും കോടതി മുറിയ്ക്കുള്ളിലേയ്ക്ക് അതിക്രമിച്ചു കയറിയ പോലീസ് പ്രതിയെ ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ച് പുറത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് അഞ്ചു ദിവസമായി പോലീസ് പ്രതിക്കായി വലവിരിച്ചിരിക്കുകയായിരുന്നു.