തിരുവനന്തപുരം : ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറിയ ലക്ഷ്മി നായരെ അറസ്റ്റു ചെയ്യാന്‍ പോലീസ് കമ്മിഷണറോട് ആവശ്യപ്പെടുമെന്ന് കമ്മിഷന്‍ അംഗം സുഷമ സാഹു. സംഭവത്തില്‍ ലോ കോളജില്‍ എത്തിയ സുഷമ സാഹു വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു. ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥികളോട് ഹിറ്റ്ലറെ പോലെയാണ് പെരുമാറിയിരുന്നതെന്ന് കുട്ടികളില്‍ നിന്നും മൊഴിയെടുക്കവേ വ്യക്തമായതായും സുഷമ സാഹു മാധ്യമങ്ങളോട് വ്യക്തമാക്കി.
ആണ്‍കുട്ടികളുമായി സംസാരിക്കുന്ന വിദ്യാര്‍ത്ഥിനികളെ മോശക്കാരായി ചിത്രീകരിക്കുന്നത് കോളജില്‍ നിത്യസംഭവമായിരുന്നു. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ രേഖാമൂലം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ സാഹു അറിയിച്ചു.