തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേസില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍. സംഭവത്തില്‍ പോലീസ് കേസെടുത്തത് അറിഞ്ഞ് പ്രതികള്‍ മുങ്ങുകയായിരുന്നു. എന്നാല്‍ സംഭവം പോലീസിന്റെ അനാസ്ഥയാണെന്നും ആരോപണമുണ്ട്.
കേസെടുത്തതിന് പിന്നാലെ വൈസ് പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും, ഉദ്യഗസ്ഥരുടെയും വീടുകളിലും അടുത്ത ബന്ധുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ തേടി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു.