തിരുവനന്തപുരം: യാത്രാ സൗകര്യവും ആവശ്യകതയും പരിഗണിച്ച് ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സര്‍ക്കാരിന്റെ അംഗീകാരം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ശബരിമല തീര്‍ത്ഥാടകരെ കരുതി ആരംഭിക്കുന്ന വിമാനത്താവളം എരുമേലിയിലാകും നിര്‍മ്മിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍, വിമാനത്താവളം എവിടെയായിരിക്കും എന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.