തിരുവനന്തപുരം: എം.ജി റോഡില്‍ സെക്രട്ടേറിയറ്റ് ട്രഷറി ഗേറ്റിന് സമീപം മകന്റെ ആക്രമണത്തില്‍ മാതാവിന് പരിക്കേറ്റു. പുളിയറക്കോണം സ്വദേശി ദീപക്കാണ് (35) 17കാരന്‍ മകന്റെ ആക്രമണത്തില്‍ മുറിവേറ്റത്. കത്തികൊണ്ടുള്ള ആക്രമണത്തില്‍ ദീപയുടെ കഴുത്തിലും വയറിന്റെ ഭാഗത്തും കുത്തേറ്റു.
പാളയത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ദീപയെ പിന്തുടര്‍ന്നത്തെിയാണ് മകന്‍ കുത്തിയത്. ദീപയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരില്‍ ചിലരും, സമീപത്തെ സമരപ്പന്തലില്‍നിന്ന് എത്തിയ സ്ത്രീകളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിന്നത്. ഇതിനിടയില്‍ തടിച്ചുകൂടിയവരില്‍ ചിലര്‍ പ്രതിയെ പിടികൂടി പോലീസിന് കൈമാറി.
ദീപയെ ജനറല്‍ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിലും നെഞ്ചിലുമുള്ള മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്നും അപകടനില തരണം ചെയ്‌തെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അമ്മയും അച്ഛനും വെവ്വേറെ വിവാഹം കഴിക്കുകയും തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നും ഇതിലുള്ള വൈരാഗ്യമാണ് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പ്രതി പോലീസിന് മൊഴിനല്‍കി.