ബി ഉണ്ണികൃഷ്ണന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ തമിഴ് താരം വിശാലും. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നതോടെ വിശാലിന്റെ മലയാളത്തിലുള്ള അരങ്ങേറ്റം കൂടിയാവും ഇത്. ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശാല്‍ അഭിനയിക്കുന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്.
മിസ്റ്റര്‍ ഫ്രോഡിന് ശേഷം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബി ഉണ്ണികൃഷ്ണന് പുതിയ ചിത്രവുമായി എത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന നാലാം ചിത്രമാണിത്. മാടമ്പി, ഗ്രാണ്ട് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങളിലാണ് നേരത്തെ ഇരുവരും ഒന്നിച്ചത്.
ചിത്രീകരണം പൂര്‍ത്തിയായ മേജര്‍ രവി ചിത്രം 1971 ബിയോണ്‍ഡ് ബോര്‍ഡേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ലാല്‍ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്. നടനും നിര്‍മ്മാതാവും വിതരണക്കാരനുമായ റോക്കലൈന്‍ വെങ്കടേഷാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.