കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ നടനും നിര്‍മാതാവുമായ വിജയ് ബാബു മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ സാന്ദ്ര കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സാന്ദ്രയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്നു ഫ്രൈഡേ ഫിലിംസ് എന്ന കമ്പനി നടത്തി വരികയായിരുന്നു. ഇടയ്ക്ക് ഇരുവരും തമ്മില്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതിന്റെ ബാക്കിയെന്നവണ്ണം
ഇന്നു വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്നു മര്‍ദ്ദിച്ചു എന്നാണു പരാതി. എളമക്കര പോലീസ് ആശുപത്രിയില്‍ എത്തി സാന്ദ്രയുടെ മൊഴിയെടുത്തു.
ഫിലിപ്സ് ആന്റ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരേ കൂട്ടമണി തുടങ്ങി പത്തോളം ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട്