മഞ്ജു വാര്യര്‍ സുന്ദരിയും ഹോട്ടുമാണെന്ന് തെന്നിന്ത്യന്‍ താരസുന്ദരികളായ തമന്നയും ശ്രിയ ശരണും. ഒരു നടിക്ക് വേണ്ട സൗന്ദര്യം തനിക്കില്ലെന്ന് മഞ്ജു പറഞ്ഞു. ഇന്ത്യ ടുഡെ കോണ്‍ക്ലേവില്‍ സൗത്ത് ഇന്ത്യന്‍ നായികനാര്‍ക്ക് വേണ്ട സൗന്ദര്യ സങ്കല്‍പത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് മഞ്ജു ഇങ്ങനെ പറഞ്ഞത്. എന്നാല്‍ തമന്നയും ശ്രിയയും മഞ്ജുവിന്റെ അഭിപ്രായത്തെ എതിര്‍ക്കുകയായിരുന്നു.
കാണാന്‍ നല്ല ഭംഗിയും വെളുത്ത മുഖസൗന്ദര്യവും നായികമാര്‍ക്ക് വേണം എന്ന് പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല എന്ന് ശ്രിയ ശരണ്‍ പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബ്യൂട്ടി എന്ന് പറഞ്ഞ് ഒരു പ്രത്യേക നിര്‍വചനമൊന്നും കൊടുക്കാന്‍ കഴിയില്ലെന്നും എല്ലാവര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ട് എന്ന് തമന്നയും അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ മഞ്ജു പറഞ്ഞതിങ്ങനെയാണ്. എനിക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ട്. അനുഭവത്തില്‍ നിന്ന് പറയുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ തുടങ്ങിയത്. കല്യാണിന്റെ പരസ്യത്തിന് വേണ്ടി തെലുങ്ക്, തമിഴ്, ഹിന്ദി പരസ്യങ്ങളില്‍ അഭിനയിച്ചു എന്നതൊഴിച്ചാല്‍ മലയാള സിനിമയില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. എനിക്കറിയാം ഒരു നായികയ്ക്ക് വേണ്ട സൗന്ദര്യം എനിക്കില്ല-മഞ്ജു പറഞ്ഞ് മുഴുമിപ്പിയ്ക്കും മുന്‍പേ തമന്നയും ശ്രിയയും ഇടപെട്ടു. ക്ഷമിക്കണം നിങ്ങള്‍ അതി സുന്ദരിയാണ് എന്ന് ശ്രിയ പറഞ്ഞപ്പോള്‍, സുന്ദരിയും ഹോട്ടുമാണ് എന്നായിരുന്നു തമന്നയുടെ അഭിപ്രായം.