കുറ്റിപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു: ജനങ്ങള്‍ പരിഭ്രാന്തിയില്‍

    മലപ്പുറം: കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു. സംഭവത്തില്‍ ആളപായമില്ല. കഴിഞ്ഞ ഞായര്‍ രാത്രി 11 മണിക്ക് കുറ്റിപ്പുറം റെയില്‍വെ ഓവര്‍ബ്രിഡ്ജിന് സമീപമാണ് അപകടം. മംഗലാപുരത്തുനിന്ന് കൊല്ലത്തേയ്ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
    ഇന്ധന ടാങ്ക് വേര്‍പെട്ട നിലയിലാണെങ്കിലും ഇന്ധന ചോര്‍ച്ചയില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം കുറ്റിപ്പുറം ഭാഗത്തേക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നീക്കം. ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനാണ് അധികൃതരുടെ നീക്കം.