കോട്ടയം : ബി.ജെ.പിയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് മുട്ടിലിഴഞ്ഞ് യാചിക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. വിവാദ വിഷയങ്ങളില്‍ ആശയക്കുഴപ്പമില്ലെന്നും പാര്‍ട്ടിയ്ക്ക് വ്യക്തമായ ആശയവും ചട്ടക്കൂടും ഉണ്ടെന്നും ക്രിമിനലുകളെ കയറൂരിവിട്ടാല്‍ ഭോപ്പാല്‍ ആവര്‍ത്തിക്കുമെന്നും ശോഭ മുന്നറിയിപ്പ് നല്കി.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
കഞ്ചിക്കോട് ബി.ജെ.പി പ്രവര്ത്തകന് രാധാകൃഷ്ണനും ഭാര്യയും സിപിഐഎം അക്രമത്തെ തുടര്‍ന്ന് പൊള്ളലേറ്റ് മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാളെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.