ബോളിവുഡില്‍ നിന്ന് അമേരിക്കന്‍ സീരീസായ ക്വാണ്ടീക്കോയിലും പിന്നീട് ബേവാച്ചിലൂടെ ഹോളിവുഡിലും എത്തിനില്‍ക്കുകയാണ് പ്രയങ്ക ചോപ്ര. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങില്‍ പ്രിയങ്കയായിരുന്നു അവതാരകരില്‍ ഒരാള്‍. ഹോട്ട് ലുക്കില്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം.
സ്വര്‍ണ്ണ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഹോട്ട് ലുക്കിലാണ് പ്രിയങ്ക പുരസ്കാര ചടങ്ങില്‍ എത്തിയത്. ജെ ഡി മോര്‍ഗനും പ്രിയങ്കയും ചേര്‍ന്നായിരുന്നു ടി വി പരമ്ബര വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്.
റാഫ് ലോറെന്‍ ഡിസൈന്‍ ചെയ്ത സ്വര്‍ണനിറമുള്ള ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക പരിപാടിക്കെത്തിയത്. ലോറൈന്‍ ഷ്വാര്‍ട്സിന്റെ നെക്ക്ലേസും പെന്‍ഡന്റും കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കും പ്രിയങ്കയെ കൂടുതല്‍ സുന്ദരിയാക്കി. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്നിശയില്‍ ഏത് വസ്ത്രം ധരിക്കുമെന്ന ആശയക്കുഴപ്പത്തിലാണെന്ന് നേരത്തെ ഇസ്റ്റാഗ്രാമിലൂടെ പ്രിയങ്ക ആരാധകരോട് പറഞ്ഞിരുന്നു.