മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഒപ്പത്തിന്റെ 101-ാം ദിവസം ആഘോഷം ഇന്നലെ നടന്നു. നിവിന്‍ പോളിയും ആഘോഷത്തില്‍ പങ്കെടുത്തു. ഇതിനിടെയാണ് നിവിന്‍ ഒരു കാര്യം വെളിപ്പെടുത്തിയത്. പ്രേമം എന്ന ചിത്രത്തില്‍ പലയിടത്തും നിവിന്‍ പോളി മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിക്കുന്നതായി പലരും പറഞ്ഞിരുന്നു.
മീശ പിരിക്കുന്നതും മുണ്ടുമാടിക്കുത്തുന്നതും ഒക്കെ കണ്ടിട്ട് എവിടയോ മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിക്കും പോലെ. ഇത് ബോധപൂര്‍വ്വം ആണെന്നാണ് താരം ഇപ്പോള്‍ പറയുന്നത്. മനപ്പൂര്‍വ്വം മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിച്ചരംഗങ്ങള് ചിത്രത്തില്‍ ഉണ്ടെന്നു നിവിന്‍ പോളി പറയുന്നു.
കോളേജ് കാലം കാണിക്കുന്ന ആ സീന്‍ എടുക്കാന്‍ നേരം അല്‍ഫോണ്‍സ് വന്നു പറഞ്ഞു. ഈ സീന്‍ എങ്ങനെ ചെയ്യണം എന്നു ഞാന്‍ പറഞ്ഞുതരില്ല. പക്ഷേ സ്പടികത്തിലെ ലാലേട്ടന്റെ ഇന്‍ട്രോ സീന്‍ ഉണ്ട്. അതു കണ്ടിട്ടു കാരവാനില്‍ നിന്ന് ഇറങ്ങിയാല്‍ മതി. ആ സീന്‍ റിപ്പീറ്റ് ചെയ്തു കണ്ട ശേഷമാണ് ആ രംഗത്തില്‍ അഭിനയിച്ചതെന്നു നിവിന്‍ പറയുന്നു.