പ്രവാസി മലയാളി ആഗോള തലത്തിലുള്ള ക്രിസ്തുമസ് പുതുവത്സരാഘോഷം പത്തനാപുരം ഗാന്ധി ഭവനില്‍ നടത്തി. ഫെഡറേഷന്റെ ആഗോളതല നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഫെഡറേഷന് ചെയര്മാന് ഡോ. ജോസ് ആന്റണി കാനാട്(യു.എസ്.എ) പരിപാട് ഉദ്ഘാടനം ചെയ്തു.
കേരളാ പ്രസിഡന്റ് ബേബി ഇലക്കാട്ട് അധ്യക്ഷത വഹിച്ചു. ദമാം റീജണല്‍ യൂണിറ്റ് നല്കിയ 15 കിലോ തൂക്കംവരുന്ന കേക്ക് മുറിച്ചാണ് പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഫെഡറേഷന്റെ ബഹ്റൈനില്‍ നടക്കുന്ന ജി.സി.സി സമ്മേളനത്തില്‍ ഗാന്ധിഭവന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സഹായം നല്‍കുമെന്ന് ഡോ. ജോസ് കാനാട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മാധ്യമ പ്രവര്ത്തകന് സാജിത് ആറാട്ടുപുഴ മുഖ്യ സന്ദേശം നല്കി. ഗ്ലോബല്‍ ട്രെഷഷര് നൗഫല്‍ വാടത്തറ, സൗദി നാഷണല്‍ പ്രസിഡന്റ് ഡോ. അബ്ദുള്‍ നാസര്‍, ദമാം റീജണല്‍ വൈസ് പ്രസിഡന്റ് ജിഹാംഗീര്‍, പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ മഞ്ജു വിനോദ്, പ്രസിഡന്റ് സന്തോഷ് കുറിയാനപ്പിള്ളി, ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍ എസ്. അജിത് കുമാര്‍ തുടങ്ങിയവര്‍ ആശംസയറിയിച്ചു.