നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിനും നയന്‍താരയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല. നടനും നിവിന്റെയും ധ്യാനിന്റെയും ഉറ്റ സുഹൃത്തുമായ അജു വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രം മലയാളത്തില്‍ മാത്രം ഒരുക്കണോ അതോ ദ്വിഭാഷ ചിത്രമാക്കണോ എന്നതിലും അന്തിമ തീരുമാനമായിട്ടില്ല. നിവിനും നയന്‍ താരയ്ക്കും തമിഴില്‍ വന്‍ ആരാധകരാണുള്ളത്. അതിനാല്‍ തമിഴില്‍ കൂടി ചിത്രം ഒരുക്കുക എന്നത് സാധ്യമാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.
നിവിന്റെ നായികയായി ആദ്യമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് തെന്നിന്ത്യന്‍ സുന്ദരി തൃഷ. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.